കോണ്‍ഗ്രസ്സിനെ ട്രോളി സ്മൃതി ഇറാനി

Thursday 29 March 2018 4:33 pm IST
"undefined"

ന്യൂദല്‍ഹി : കോണ്‍ഗ്രസിന്റെ പ്രൊമോഷണല്‍ പോസ്റ്റര്‍ കേംബ്രിഡ്ജ് അനലറ്റിക്ക മേധാവിയുടെ ഓഫീസില്‍ വച്ചിരിക്കുന്ന ചിത്രം പുറത്ത് വന്നതിനു പുറമേ കോണ്‍ഗ്രസ്സിനെ ട്രോളി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ട്വീറ്റ്.കോണ്‍ഗ്രസ് കാ ഹാത്ത്,കേംബ്രിഡ്ജ് അനലിറ്റിക്ക കേ സാത്ത് എന്നെഴുതിയ ട്വീറ്റില്‍ കേംബ്രിജ് അനലിറ്റിക്കയുടെ ഓഫീസില്‍ കൈപ്പത്തി പതിപ്പിച്ചിരിക്കുന്ന ചിത്രവും ചേര്‍ത്തിട്ടുണ്ട്.

ട്വീറ്റ് രാഹുല്‍ ഗാന്ധിക്ക് ടാഗ് ചെയ്തിട്ടുമുണ്ട്.കേംബ്രിഡ്ജ് അനലറ്റിക്കയുമായി യാതൊരു ബന്ധവുമില്ലെന്ന കോണ്‍ഗ്രസ് വാദങ്ങള്‍ പച്ചക്കള്ളമാണെന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തു വരുന്നത്.കോണ്‍ഗ്രസിന്റെ പ്രൊമോഷണല്‍ പോസ്റ്റര്‍ കേംബ്രിഡ്ജ് അനലറ്റിക്ക മേധാവിയായ അലക്‌സാണ്ടര്‍ നിക്‌സിന്റെ ഓഫീസില്‍ വച്ചിരിക്കുന്ന ചിത്രം ബ്‌ളോഗറും ജേര്‍ണലിസ്റ്റുമായ ജാമി ബാര്‍ട്ലെറ്റാണ് പുറത്തുവിട്ടത്.

ജാമീ ബാര്‍ട്‌ലറ്റ് നിക്‌സുമായി ഹസ്തദാനം നടത്തുമ്പോള്‍ പശ്ചാത്തലത്തില്‍ കൈപ്പത്തി ചിഹ്നവും ഡെവലപ്പ്‌മെന്റ് ഫോര്‍ ഓള്‍ എന്ന പരസ്യവാചകവും ഉള്‍പ്പെടുന്ന പോസ്റ്റര്‍ കാണിക്കുന്നുണ്ട്.മാത്രമല്ല കേംബ്രിഡ്ജ് അനലിറ്റിക്കയുമായി കോണ്‍ഗ്രസ്സ് സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്ന് മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വെയില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.