കെഎസ്ആർടിസി ബസിൽ ഡ്രൈവർക്ക് ക്രൂരമർദ്ദനം

Thursday 29 March 2018 5:38 pm IST
"undefined"

പാലക്കാട്: കോഴിക്കോട് - പാലക്കാട് റൂട്ടില്‍ ദേശീയ പാതയില്‍ മണ്ണാര്‍ക്കാടിനടുത്ത് വെച്ച്‌ കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം.  

കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിലെ ഡ്രൈവറായിരുന്ന അബൂബക്കറിനെ ബസ് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച്‌ വിവാഹ സംഘം യാത്ര ചെയ്ത വാഹനത്തിലെ യുവാവ് മര്‍ദിക്കുകയായിരുന്നു. 

യുവാവിന്റെ അടിയേറ്റ് ചോര തുപ്പിയ ഡ്രൈവര്‍ അബുബക്കറിനെ മണ്ണാര്‍ക്കാട് ഗവ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.