മാനന്തവാടി: വില്പന നികുതി ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പ്. കല്‍പ്പറ്റ പുഴമുടി സുജാതമന്ദിരത്തില്‍ സി. ടി. സുനില്‍കുമാറി(40)നും കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെയും മാനന്തവാടി പോലീസ് കേസ്സെടുത്തു.
കല്‍പ്പറ്റയിലെ വയനാട് സെയില്‍ ടാക്സ് ഡൈപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ 2008ല്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്ത സുനില്‍കുമാറാണ് സെയില്‍ ടാക്സ് ഉദ്യോഗസ്ഥന് ചമഞ്ഞ് വാഹന പരിശോധന നടത്തിയത്. ജില്ലാ സെയില്‍സ് ടാക്സ് ആഫീസറുടെ പരാതി പ്രകാരം പോലീസ് കേസ്സെടുത്തു.
ആള്‍മാറാട്ടം നടത്തി വാഹനം പരിശോധിച്ചത് വിവാദമായതിനെ തുടര്‍ന്നാണ് സംസ്ഥാന നികുതിവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ ഓഫീസര്‍ മാനന്തവാടി പോലീസില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: