എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി ആര്‍മി ഓഫീസറായി ലഫ്റ്റനന്റ് ശിവജിത്ത്

Friday 30 March 2018 2:45 am IST
"undefined"

17 കേരളബറ്റാലിയന്‍ കമാന്റിങ് ഓഫീസര്‍ കേണല്‍ എസ്.എച്ച്. ഖേല്‍ക്കര്‍ എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രിയിലൂടെ ഓഫീസറായ  ദേവമാതാ കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി ലെഫ്റ്റനന്റ് ശിവജിത്തിന് ഉപഹാരം നല്‍കുന്നു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഫിലിപ്പ് ജോണ്‍, എന്‍സിസി ഓഫീസര്‍ ലെഫ്റ്റനന്റ് സതീശ് തോമസ് എന്നിവര്‍ സമീപം.

കുറവിലങ്ങാട്: ദേവമാതാ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും എന്‍സിസി കേഡറ്റുമായിരുന്ന ശിവജിത്ത്കുമാര്‍. പി, എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രിയിലൂടെ ആര്‍മി ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെമ്പാടുമുള്ള എന്‍സിസി കേഡറ്റുകളില്‍നിന്ന് മികച്ച 50 പേരെയാണ് ഇപ്രകാരം തെരഞ്ഞെടുത്തത്. കേരളത്തില്‍നിന്ന് ശിവജിത്ത് മാത്രമാണ് ഈ വര്‍ഷം ഓഫീസറായത്. ദേവമാതാ കോളേജിന്റെ അഞ്ചുപതിറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദ്യാര്‍ത്ഥി എന്‍സിസിയില്‍നിന്ന് നേരിട്ട് ആര്‍മി ഓഫീസറായി തെരഞ്ഞെടുക്കപ്പെടുന്നത്. 

ദേവമാതാ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എന്‍സിസി  സീനിയര്‍ അണ്ടര്‍ ഓഫീസറായിരുന്ന ലെഫ്റ്റനന്റ് ശിവജിത്ത് കുമാര്‍ ദല്‍ഹിയില്‍ നടന്ന തല്‍സൈനിക് ക്യാമ്പില്‍ നാഷണല്‍ ഗോള്‍ഡ് മെഡലിസ്റ്റ്, ഡെറാഡൂണില്‍ നടന്ന ഐഎംഎ അറ്റാച്ച്‌മെന്റ് ദേശീയക്യാമ്പിലെ പങ്കാളി, 2015-ല്‍ കേരളത്തിലെ ബെസ്റ്റ് കേഡറ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്.

നേട്ടം കൈവരിച്ച ശിവജിത്തിനെ ദേവമാതാ എന്‍സിസി യൂണിറ്റ് ആദരിച്ചു. 17 കേരള ബറ്റാലിയന്‍ കമാന്റിങ് ഓഫീസര്‍ കേണല്‍ എസ്.എച്ച്. ഖേല്‍ക്കര്‍ ഉപഹാരം നല്‍കി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഫിലിപ്പജോണ്‍ അദ്ധ്യക്ഷനായി. എന്‍സിസി ഓഫീസര്‍ ലെഫ്റ്റനന്റ് സതീശ് തോമസ്, എന്‍സിസി കേഡറ്റുകളായ അന്‍ജുമോള്‍ ജോണി, അഞ്ജലി എലിസബത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.