കണ്ണൂരിലെ കൃത്രിമ ജലപാത നാടിന് ആപത്തെന്ന് പഠന റിപ്പോർട്ട്

Thursday 29 March 2018 7:25 pm IST
"undefined"

കണ്ണൂർ:  കണ്ണുർ ജില്ലയിലെ മാഹി മുതൽ വളവട്ടണം വരെയുള്ള നിർദ്ദിഷ്ട്ട ജലപാത പ്രാദേശിക പരിസ്ഥിതിയെ തകിടം മറിക്കുമെന്ന് പഠന റിപ്പോർട്ട്. ഈ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിലേക്കും ജലമലിനീകരണത്തിലേക്കും കാർഷിക നാശത്തിലേക്കും നയിക്കുമെന്ന് ബിജെപി സംസ്ഥാന പരിസ്ഥിതി സെൽ നടത്തിയ പ്രദേശിക പരിസ്ഥിതി അഘാത ത്വരിത പഠനത്തിൽ കണ്ടെത്തി. ഡോ: സി.എം ജോയ് (പരിസ്ഥിതി സെൽ കൺ വിനർ കേരളം) ഡോ: എൻ.സി.ഇന്ദുചൂടൻ (കോ: കൺ വിനർ) എഞ്ചിനീയർ കരിംകുന്നം രാമചന്ദ്രൻ നായർ (പരിസ്ഥിതി സെൽ മെമ്പർ ) എന്നിവരാണ് പഠനം നടത്തിയത്

ഈ ജലപാതയ്ക്കായി ഡ്രോൺ സർവ്വേ പ്രകാശം 29 കിലോമീറ്റർ നിളത്തിൽ 40 മീറ്റർ വീതിയിൽ സമുദ്രനിരപ്പിൽ നിന്ന് 10 മീറ്റർ അഴത്തിലും നിർദ്ദിഷ്ട്ട മണ്ണെടുപ്പിലുടെ ഉണ്ടാക്കുന്ന കൃത്രിമ ജലപാത ഒരു വെള്ള കയറ്റത്തിലേക്ക് നയിക്കുകയും നിലവിലെ ശുദ്ധജല സ്രോതസ്സുകളെ ഉപ്പ് മയമാക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

ഇരുവശവും 10 മിറ്റർ വീതിയിൽ റോഡിനു വേണ്ടി സ്ഥലം എടുക്കുന്നത്തോടെ പാനൂർ, എലാങ്കോട്, പാലത്തായി, കൊച്ചിയങ്ങാടി, കണ്ണം വെള്ളി, മൊകേരി, കിഴക്കേ ചമ്പാട്, തോട്ടുമ്മൽ, തുടങ്ങി വളപട്ടണം വരെ അനേകം ഗ്രാമങ്ങളിലെ ജനവാസ മേഖലയും കാർഷിക മേഖലയും ശിഥിലമാക്കപ്പെടും.  ഉദ്ദേശം 40000 പേർ ദുരിതം അനുഭവിക്കും. ജലപാത യാഥാർത്യമാകുന്ന തോടുക്കുടി കുറ്റ്യാടി കുട്ടുപുഴ സംസ്ഥാന ഹൈവേയും പാനൂർ, കോപ്പാലം തലശ്ശേരി റോഡും ,പാനൂർ മനേക ര, തലശ്ശേരി റോഡും വെട്ടിമുറിക്കപ്പെടുമെന്നും പഠനത്തിൽ പറയുന്നു. 

എലിത്തോട് മുതൽ ചാടല പുഴ വരെ ജല പാതയ്ക്കായി 60 ലക്ഷം ക്യൂബി ക്ക് അടിമണ്ണ് നീക്കം ചെയ്യപ്പെടും. മണ്ണ് എടുക്കുമ്പോൾ, കണ്ണം വെള്ളി ഇല്ലം, തെരു ശിവ, ഗണപതി ക്ഷേത്രം കണ്ണം വെള്ളി വിഷ്ണ്ണു ക്ഷേത്രം, രണ്ട് കുളങ്ങൾ, 3 സ്കുളുകൾ, കണ്വ മഹർഷി തപസ് ചെയ്ത ഗുഹ, നൂറൂൽ പള്ളി, മുട്ടും കാവ് തുടങ്ങി നിരവധി ആ രാധനാലയങ്ങൾ കുടാതെ 6 കിലോമീറ്ററോളം ജലപാത വയലിലുടെ കടന്നുപോകുമ്പോൾ പൈതൃകസ്വത്തുകളും തണ്ണിർ തടങ്ങളും നഷ്ട്ടപ്പെടുന്നത് പ്രദേശിക കാലാവസ്ഥയെ രൂക്ഷമായി ബാധിക്കുമെന്ന് പഠനത്തിലുണ്ട്.

നിലവിലുള്ള പാനൂർ മേഖലയിലും കണ്ണൂർ ജില്ലയിലും ഭുഗർഭ ജലശോഷണം പതിൻമടങ്ങായി വർദ്ധിക്കും. നിലവിൽ അതി ജീവനത്തിന് പോരാടുന്ന കണ്ണുർ ജില്ലയിലെ കൈത്തറി വ്യവസായം കൃത്രിമ ജലപാതയിലുടെ വന്നെത്തുന്ന ഓരു വെള്ളം പാടെ തകർക്കും. കുടിയൊഴിപ്പിക്കപ്പെടുന്ന ഗ്രാമീണർക്ക് അകർഷകമായ പുനരധിവാസ പാക്കേജ് നൽകും എന്നത് നടക്കാത്ത കാര്യമാണെന്ന്ചെങ്ങറ, മുലംമ്പള്ളി പേക്കേജുകൾ തെളിയിക്കുന്നുണ്ട്. 

സമുദ്രനിരപ്പിൽ നിന്നും ഒരു പരിധിയിൽ കുടുതൽ ജലപാത നിർമാണം താഴ്ന്ന് പോകുമ്പോൾ ഉപ്പ് വെള്ള നിയന്ത്രണത്തിന് നാവിഗേഷൻ ലോക്കറുകൾ സ്ഥാപിക്കുന്നത് അപ്രായോഗികമാണെന്ന് സർവ്വേയിൽ പറയുന്നു. നിലവിൽ കുട്ടനാട്ടിൽ തോട്ടപ്പള്ളി സ്പ്പിൽ വേയും തണ്ണിൽ മുക്കം ബണ്ട് പരാജയപ്പെട്ടത് നമ്മുടെ മുന്നിലുണ്ട്. പദ്ധതിക്കായി നഷ്ട്ടപ്പെടുന്ന ലക്ഷക്കണക്കിന് തെങ്ങുകളും മരങ്ങളും വനം വകുപ്പുമായി ചേർന്ന് വിണ്ടും നട്ടുപിടിപ്പിക്കും എന്നത് വ്യാമോഹമാണ്. 

മാഹി പുഴ മുതൽ കടൽ വഴി വളപട്ടണം, പഴയങ്ങാടി, പയ്യന്നൂർ കൊറ്റി, നീലേശ്വരം വഴി കാസർക്കോട്ടേക്ക് നിലവിൽ പ്രകൃതിദത്തമായ ജലപാതയുള്ളപ്പോൾ കൃത്രിമ ജലപാത നിർമ്മിക്കുന്നത് ജനവിരുദ്ധമാണ്. അതേ സമയം പ്രദേശത്തെ ജനങ്ങൾ സ്വന്തം കിടപ്പാടം വിട്ട് കുടിയൊഴിപ്പിക്കപ്പെടുവാനും അഭയാർത്ഥികളായി അലഞ്ഞു നടക്കാനും തയ്യാറെല്ലെന്ന് നൂറ് കണക്കിന് അമ്മമാർ അറിയിച്ചു. 

തെളിവായി സംസ്ഥാന ഹൈവേകളുടെ ഇരുവശത്തും നിലവിലുള്ള മരങ്ങളുടെ എണ്ണം ഉദാഹരണമാണ്. പരിസ്ഥിതി അഘാത പഠനം നടത്താതെയും പബ്ലിക്ക് ഹിയറിങ്ങ് നടത്താതെയും ഇത്ര വലിയ പദ്ധതികളുമായി സർക്കാർ നീങ്ങുന്നത് വസ്തുതകൾ ജനങ്ങളിൽ നിന്ന് മറിച്ചു വെക്കാനാണ്. ജനങ്ങളെ സംരക്ഷിക്കേണ്ട സർക്കാർ വികസത്തിന്റെ പൊയ്മുഖം അണിഞ്ഞ് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്.

പഠന സംഘത്തിന്റെ പ്രധാന കണ്ടെത്തലുകൾ

1. പ്രദേശിക ജനവിഭാഗം ഇന്നു വരെ അവശ്യപ്പെടാത്ത പദ്ധതിയാണ്.

2.നിലവിലുള്ള ശുദ്ധജലം ഉപ്പുമയമാകും.

3.ആയിരക്കണക്കിന് അഭയാർത്ഥികൾ സൃഷ്ടിക്കപ്പെടും.

4.തെങ്ങ്, കുരുമുളക്, അടക്ക, പച്ചക്കറി കൃഷി ക ൾ ഇല്ലാതാകും.

5.പ്രാദേശിക പരിസ്ഥിതി തകരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.