ശബരീശന് ഇന്ന് പമ്പയില്‍ ആറാട്ട്

Friday 30 March 2018 2:45 am IST
"undefined"

ത്തനംതിട്ട: ശബരിമല സന്നിധാനത്ത് പത്തു ദിവസത്തെ ഉത്സവത്തിന് സമാപനം കുറിച്ച് ഇന്ന് പമ്പയില്‍ അയ്യപ്പസ്വാമിക്ക് ആറാട്ട്. ഉഷ പൂജയ്ക്ക് ശേഷം സന്നിധാനത്ത്  നിന്ന് പമ്പയിലേക്ക്  ആറാട്ടിനായി ആനപ്പുറത്ത് എഴുന്നള്ളും.  11 മണിക്ക് പമ്പാതീര്‍ത്ഥത്തില്‍ നടക്കുന്ന ആറാട്ട് ചടങ്ങുകള്‍ക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി  എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.

തുടര്‍ന്ന് പമ്പ ഗണപതി കോവിലിന് മുന്നില്‍ ദേവനെ എഴുന്നെള്ളിച്ചിരുത്തും. ഇവിടെ ഭക്തര്‍ക്ക് പറ സമര്‍പ്പിക്കുന്നതിനുള്ള അവസരമുണ്ട്. വൈകിട്ട്  മൂന്നു മണിയോടെ ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് പുറപ്പെടും. ദീപാരാധനയ്ക്കു ശേഷം കൊടിയിറക്കുന്നതോടെ ഈ വര്‍ഷത്തെ ഉത്സവം സമാപിക്കും. രാത്രി 10ന് ഹരിവരാസനം പാടി നടയടയ്ക്കും. വിഷു പ്രമാണിച്ച് വിശേഷാല്‍ പൂജകള്‍ക്കായി ഏപ്രില്‍ 10ന് നട വീണ്ടും തുറക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.