അനലറ്റിക്ക-കോൺഗ്രസ് ബന്ധം; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ബിബിസി

Friday 30 March 2018 2:47 am IST
"undefined"

ന്യൂദല്‍ഹി : ഫേസ്ബുക്ക് ഡാറ്റ വിവാദത്തിനു പിന്നാലെ ഇന്ത്യന്‍ തെരഞ്ഞെടുപ്പിലെ സമ്മതിദായക പട്ടികയിലും കോണ്‍ഗ്രസ്സിനുവേണ്ടി കേംബ്രിജ് അനലറ്റിക്ക സ്വാധീനം ചെലുത്തിയിരുന്നതായി റിപ്പോര്‍ട്ട്. ബിബിസി ഇതുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ഡോക്യുമെന്ററിയിലാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് അനലറ്റിക്കയുമായുള്ള ബന്ധം പുറത്തുകൊണ്ടുവന്നത്.

സീക്രട്‌സ് ഓഫ് സിലിക്കണ്‍ വാലി എന്ന പേരില്‍ രണ്ട് ഭാഗങ്ങളായിട്ടാണ്  ബിബിസി ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്. ഇതില്‍ മാധ്യമപ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ജാമി ബാര്‍ട്‌ലെറ്റ് കേംബ്രിജ് അനലറ്റിക്കയുടെ ലണ്ടനിലെ ഓഫീസിലെ നിലവില്‍ സസ്‌പെന്‍ഷനിലുള്ള സിഇഒ അലക്‌സാണ്ടര്‍ നിക്‌സിന്റെ മുറിയിലെ  ഭിത്തിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചിഹ്നങ്ങളും മറ്റും പതിച്ചിരിക്കുന്നത് വീഡിയോയില്‍ ഉണ്ട്.

ഇന്ത്യയിലെ 600 ജില്ലകളുടേയും ഏഴുലക്ഷം ഗ്രാമങ്ങളുടേയും കണക്കുകള്‍ അനലറ്റിക്കയുടെ പക്കലുണ്ടെന്ന് കഴിഞ്ഞ ദിവസം ബിബിസി റിപ്പോര്‍ട്ട് പുറത്തുവിട്ടതാണ്. ഇതിനോടനുബന്ധിച്ച് രാജ്യത്തെ സമ്മതിദായകരുടെ അഭിപ്രായങ്ങള്‍ ലഭിക്കുന്നത് എങ്ങിനെയെന്ന ബാര്‍ട്‌ലെറ്റിന്റെ ചോദ്യത്തില്‍ ടെലിഫാണ്‍ സര്‍വ്വേ പ്രകാരമാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുന്നതെന്നാണ് നിക്‌സ് മറുപടി നല്‍കുന്നുണ്ട്. കൂടാതെ ഓണ്‍ലൈന്‍, ഫേസ്ബുക്ക് എന്നിവ വഴിയും സമ്മതിദായകരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് നിക്‌സ് വെളിപ്പെടുത്തി. 

ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് 10 വര്‍ഷത്തയ്ക്ക് സമ്മതിദായകരുടെ വിവരങ്ങള്‍ അനലറ്റിക്കശേഖരിച്ചിട്ടുണ്ടെന്നാണ് ബിബിസി വീഡിയോയില്‍ പറയുന്നത്. അതേസമയം യുപി, ബിഹാര്‍ തെരഞ്ഞെടുപ്പുകളിലും ഇവര്‍  സ്വാധീനം ചെലുത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ യുഎസ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയിലേക്കും ഡോക്യുമെന്ററി വിരല്‍ചൂണ്ടുന്നുണ്ട്.

അതിനിടെ കേംബ്രിജുമായി ബന്ധമുണ്ടെ വാദം കോണ്‍ഗ്രസ് തള്ളി. കോണ്‍ഗ്രസ്സും അനലറ്റിക്കയും തമ്മിലുള്ള ബന്ധം പുറത്തായതോടെ കോണ്‍ഗ്രസ്സിന്റെ കൈ കേംബ്രിജ് അനലറ്റിക്കയ്‌ക്കൊപ്പമാണെന്ന് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.