വെള്ളം വിതരണത്തിന് പഞ്ചായത്തുകള്‍ക്ക് മടി

Friday 30 March 2018 1:02 am IST

 

കുട്ടനാട്:  പഞ്ചായത്തുകഴുടെ തനതു ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചു കുടിവെള്ളം വിതരണം ചെയ്യണമെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിക്കപ്പെടുന്നില്ല, 

  കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം തനതു ഫണ്ടില്‍ വേണ്ടത്ര തുക ഇല്ലെന്ന കാരണം പറഞ്ഞാണു പഞ്ചായത്തുകള്‍ കുടിവെള്ള വിതരണം നടത്താന്‍ തയാറാകാത്തത്. 

  കുടിവെള്ളത്തിനായി ഫണ്ട് ചെലവഴിച്ചു കഴിഞ്ഞാല്‍ മിക്ക പഞ്ചായത്തുകളിലും ശമ്പളവും മറ്റാനുകൂല്യങ്ങളും ഓണറേറിയവും കൊടുക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയാണെന്നു പഞ്ചായത്ത് അധികൃതര്‍ പറയുന്നു.

  ഗ്രാമ പഞ്ചായത്തുകള്‍ മാര്‍ച്ച് 31 വരെ 5.50 ലക്ഷവും, ഏപ്രില്‍ ഒന്നു മിതല്‍ മെയ് 31 വരെ 11 ലക്ഷവും തനത് ഫണ്ടില്‍ നിന്ന് കുടിവെള്ള വിതരണത്തിന് ചെലവഴിക്കാമെന്ന് കഴിഞ്ഞ 21 ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 

 എന്നാല്‍ കുട്ടനാട്ടിലെ പഞ്ചായത്തുകള്‍ ഇക്കാര്യത്തില്‍ കൈമലര്‍ത്തുകയാണ്.  കഴിഞ്ഞ സീസണില്‍ ഈ കാലയളവില്‍ കിയോസ്‌കുകളില്‍ വെള്ളം നിറച്ചു വിതരണം നടത്തിയിരുന്നു. പ്രധാന നിരത്തുകളിലെ പൊതുടാപ്പുകളിലും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും മാത്രമാണു വല്ലപ്പോഴുമെങ്കിലും വെള്ളം ലഭിക്കുന്നത്.

   ഉള്‍പ്രദേശങ്ങളിലുള്ളവര്‍ കിലോമീറ്ററുകള്‍ താണ്ടി പ്രധാന നിരത്തുകളിലെത്തി വെള്ളം സംഭരിക്കേണ്ട അവസ്ഥയാണ്. കുട്ടനാട് പാക്കേജില്‍ പെടുത്തി ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച ആര്‍ഒ പ്ലാന്റുകളുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല. പൊട്ടിയ പൈപ്പുകള്‍ നന്നാക്കാനും നടപടികളില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.