മണ്ണഞ്ചേരി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ച് മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത്. മഹാത്മാ ഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പദ്ധതിയുടെ ഫലകത്തില്‍ ഗാന്ധിജിയുടെ ചിത്രം മറച്ച് അതിന് മുകളില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കലിന്റെ അറിയിപ്പ് നോട്ടീസ് പതിച്ചാണ് അവഹേളനം. നോട്ടീസ് പതിക്കാന്‍ മറ്റ് നിരവധി സ്ഥലങ്ങളുണ്ടായിട്ടും കൃത്യമായി മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് മുകളില്‍ തന്നെ പതിച്ചത് ബോധപൂര്‍വമാണെന്നാണ് വിമര്‍ശനം ഉയരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാര്‍ പ്രതിനിധീകരിക്കുന്ന പതിനെട്ടാം വാര്‍ഡിലാണ് സംഭവം. സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ മനോഭാവം വ്യക്തമാക്കുന്നതാണ് നടപടിയെന്ന് വിമര്‍ശനം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: