ന്യൂദല്‍ഹി : മഹാവീര ജയന്തിക്ക് ശ്രീബുദ്ധന്റെ ചിത്രം ട്വീറ്റ് ചെയ്ത് ആശംസയര്‍പ്പിച്ച ശശി തരൂര്‍ എം.പി. പുലിവാലു പിടിച്ചു. മഹാവീരന്റെ ചിത്രത്തിനു പകരം ഗൗതമബുദ്ധന്റെ പടമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഹാപ്പി മഹാവീര്‍ ജയന്തി എന്ന് ടൈപ്പ് ചെയ്ത് തരൂരിന്റെ ചിത്രം കൂടി ഉള്‍പ്പെടുത്തിയായിരുന്നു ട്വീറ്റ്.
എന്നാല്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത് മഹാവീരനല്ല ശ്രീബുദ്ധനാണെന്ന് വ്യക്തമായതോടെ തരൂരിന് മറുപടിയായി ട്രോളുകള്‍ കമന്റുകളായെത്തി. രാമനവമിയുടെ ചിത്രമിട്ട് ഈദ് മുബാറക്ക് ആശംസയും പള്ളിക്ക് മുന്നില്‍ ചിലര്‍ ഇരിക്കുന്ന ചിത്രത്തിന് ദീപാവലി ആശംസകളുമുള്പ്പെടെയുള്ള ട്രോളുകളാണ് തരൂരിനു മറുപടിയായെത്തിയത്. ട്രോളുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ വിശദീകരണത്തിനായി തരൂര്‍ ചിത്രം കിട്ടിയ സൈറ്റിന്റെ ലിങ്ക് പോസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: