നികുതി അടയ്ക്കാത്തവരുടെ പേരുകള്‍ പരസ്യപ്പെടുത്തി ആദായ നികുതി വകുപ്പ്

Friday 30 March 2018 3:07 am IST
"undefined"

ന്യൂദല്‍ഹി:  നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയ 24 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടിക ആദായ നികുതി വകുപ്പ് പരസ്യപ്പെടുത്തി. രാജ്യത്താകെ 490 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ഇവര്‍ നടത്തിയത്. നികുതി അടയ്ക്കാതെ ഒളിവില്‍ പോയവരുടെയും സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ സ്വത്ത് വകകള്‍ ഇല്ലാത്തവരുടെയും വിവരങ്ങളാണ് സര്‍ക്കാര്‍ പുറത്ത് വിട്ടത്.

നികുതി കുടിശ്ശിക എത്രയും വേഗം അടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. വ്യക്തിയുടെയും സ്ഥാപനത്തിന്റെയും പേര്, കമ്പനി ഡയറക്ടര്‍മാരുടെയും പങ്കാളികളുടെയും പേര്, തുടങ്ങിയ വിവരങ്ങളടങ്ങുന്ന പരസ്യം സര്‍ക്കാര്‍ പത്രങ്ങളില്‍ നല്‍കുകയായിരുന്നു. ദല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എംഎസ് സ്റ്റോക് ഗുരു എന്ന കമ്പനിക്കും പങ്കാളിയായ ലോകേശ്വര്‍ ദേവിനുമാണ് ഏറ്റവും കൂടുതല്‍ നികുതി കുടിശ്ശികയുള്ളത്. 86.27 കോടി രൂപയാണ് ഇവര്‍ നല്‍കാനുള്ളത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.