നികുതി അടയ്ക്കാത്ത വാഹനങ്ങളില്‍ നിന്ന് ഇരട്ടി ഈടാക്കും

Friday 30 March 2018 3:30 am IST

കൊല്ലം: അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ നികുതി അടയ്ക്കാതെ സംസ്ഥാനത്തിനകത്ത് സര്‍വീസ് നടത്തി പിടിക്കപ്പെട്ടാല്‍ നിയമപ്രകാരം അവര്‍ അടയ്‌ക്കേണ്ട നികുതിയുടെ ഇരട്ടിതുക ഈടാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് നിര്‍ദ്ദേശം. 

പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകളില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് 2000രൂപ നിരക്കില്‍ നികുതി ഈടാക്കും.  ഇത്തരം പഴയ വാഹനത്തിന് ഒരു വര്‍ഷത്തേക്ക് 460 രൂപ നിരക്കിലോ, അഞ്ച് വര്‍ഷത്തേക്ക് 2000രൂപ നിരക്കിലോ നികുതി ഈടാക്കാം. 

ഇ-റിക്ഷയ്ക്ക് നിലവില്‍ മോട്ടോര്‍ കാബുകള്‍ക്കുള്ള നിരക്കിലാണ് നികുതി സ്വീകരിച്ചുവരുന്നത്. എന്നാല്‍ പുതിയ വാഹനങ്ങളില്‍ നിന്ന് ഏപ്രില്‍ ഒന്നുമുതല്‍ അഞ്ച് വര്‍ഷത്തേക്ക് ഓട്ടോറിക്ഷകള്‍ക്ക് തുല്യമായ നിരക്കിലുള്ള നികുതി ഏര്‍പ്പെടുത്തി. 

പഴയ ഇ-റിക്ഷകളില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് 500രൂപ നിരക്കിലോ അഞ്ച് വര്‍ഷത്തേക്ക് 2000രൂപ നിരക്കിലോ നികുതി നല്‍കണം. 20000 കിലോയ്ക്ക് മുകളില്‍ ഭാരം വഹിക്കുന്ന ടിപ്പര്‍ ലോറികള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ നികുതി നിരക്ക് പുതുക്കി നിശ്ചയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.