കീഴാറ്റുര്‍; ചര്‍ച്ച ചെയ്യാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം: ബിജെപി

Friday 30 March 2018 3:50 am IST

ചെങ്ങന്നൂര്‍:   ദേശിയ പാത വികസനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധം കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകാത്തതിന്റെ കാരണം സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് ആവശ്യപ്പെട്ടു. 

കീഴാറ്റൂര്‍ പ്രദേശം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല.  പിണറായിയും സര്‍ക്കാരും പിടിവാശിയിലാണെന്ന് ഇത് വ്യക്തമാക്കുന്നു.  കീഴാറ്റൂരിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഗൗരവകരമായ ഈ വിഷയത്തില്‍ പിടിവാശിയും മര്‍ക്കടമുഷ്ടിയും ഉപേക്ഷിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം.  

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സിപിഎമ്മിന്റെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥി സജിചെറിയാനുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.