കുണ്ടറ: രാജ്യം നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് നേരിടാന്‍ സാധിക്കണമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. കുണ്ടറ വേലുത്തമ്പി ദളവ സ്മാരകസമിതി പുരസ്ക്കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിനു വേണ്ടി സ്വന്തം ജീവിതം ബലിയര്‍പ്പിച്ച വേലുത്തമ്പി ദളവ നമുക്ക് മാതൃകയാണ്. ദേശീയത വിപത്താണെന്ന് പ്രമേയം പാസ്സാക്കിയവരാണ് കേരളം ഭരിക്കുന്നത്.
കേരളം ഗുരുതരമായ വെല്ലുവിളി നേരിടുന്നു. ചുവപ്പ്- ജിഹാദി ഭീകരരുടെ കേന്ദ്രമായി മാറി. രാജ്യം വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ സ്വദേശാഭിമാനികളുടെ ജീവിതം മാതൃകയാക്കി രാജ്യസംസ്ക്കാരത്തെ സംരക്ഷിക്കാന്‍ സാധിക്കണം. സമിതി ചെയര്മാന് ഡോ.ഇ. ചന്ദ്രശേഖരകുറുപ്പ് അധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.ബാബു മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ.എന്‍. ഗോപാലകൃഷ്ണന് പുരസ്ക്കാരം ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: