ഭാരതപ്പുഴ പുനരുജ്ജീവനം: കേന്ദ്രസര്‍ക്കാര്‍ പഠനസംഘത്തെ നിയോഗിക്കും

Friday 30 March 2018 4:30 am IST
"undefined"

ന്യൂദല്‍ഹി: ഭാരതപ്പുഴനദീതടത്തിന്റെ പുനരുജ്ജീവന പദ്ധതികള്‍ തയ്യാറാക്കുന്നതിനായി പ്രാഥമിക പഠനം നടത്താന്‍ പ്രത്യേകസംഘത്തെ നിയോഗിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ജലവിഭവ സഹ മന്ത്രി അര്‍ജുന്‍ മേഘവാളും കേന്ദ്ര വനം പരിസ്ഥിതി സഹ മന്ത്രി ഡോ. മഹേഷ് ശര്‍മ്മയുമാണ് ഇതു സംബന്ധിച്ച് ഉറപ്പു നല്‍കിയത്. 

ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിളാ വിചാര വേദി സംഘടിപ്പിച്ച ഭാരതപ്പുഴ നദീതട ഉച്ചകോടിയുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചതിനു ശേഷമാണ് ഇരുവരും ഇക്കാര്യമറിയിച്ചത്. അന്തര്‍ സംസ്ഥാന നദിയായ ഭാരതപ്പുഴയുടെ പുനരുജ്ജീവനത്തിന് അഞ്ച് കര്‍മ്മപദ്ധതികളാണ് ഉച്ചകോടി മുന്നോട്ട് വച്ചാണ് .

നദീതട സംരക്ഷണ അതോറിറ്റി രൂപീകരണം, ജൈവസമ്പത്ത് പരിപാലനം, പുഴ കടവുകളുടെ പുനരുദ്ധാരണം, നീര്‍ത്തട പുനരുജ്ജീവനം, പശ്ചിമഘട്ട പഠനത്തിനായി നിയോഗിച്ച ഗാഡ്ഗില്‍ കമ്മീഷന്‍ പോലെ ഭാരതപ്പുഴയുടെ പഠനത്തിനായി മാത്രം പ്രത്യേക കമ്മീഷന്‍. ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്ന് അര്‍ജുന്‍ മേഘവാള്‍ ഉറപ്പു നല്‍കി. നിളാ വിചാരവേദി ജനറല്‍ സെക്രട്ടറി വിപിന്‍ കൂടിയേടത്ത്, എം വേണുഗോപാല്‍,  പ്രദീപ് നമ്പ്യാര്‍ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.