കണ്ടെയ്‌നര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു

Friday 30 March 2018 2:00 am IST
നിയന്ത്രണം വിട്ട് ലോറി താഴ്ചയിലെ പുരയിടത്തിലേയ്ക്ക് മറിഞ്ഞു. കണ്ടെയ്‌നര്‍ മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍അപകടം ഒഴിവായി. ഇന്നലെ രാവിലെ 8.30ഓടെ വടകര ഉദയാപറമ്പ് ക്ഷേത്രത്തിനു സമീപമാണ് അപകടം

 

തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട് ലോറി താഴ്ചയിലെ പുരയിടത്തിലേയ്ക്ക് മറിഞ്ഞു. കണ്ടെയ്‌നര്‍ മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍അപകടം ഒഴിവായി. ഇന്നലെ രാവിലെ 8.30ഓടെ വടകര ഉദയാപറമ്പ് ക്ഷേത്രത്തിനു സമീപമാണ് അപകടം. കോട്ടയത്തെക്ക് ലോഡുമായി എറണാകുളത്തു നിന്നും വന്ന കണ്ടെയ്‌നര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. ഇറക്കത്തില്‍ നിയന്ത്രണം വിട്ട ലോറി റോഡിലെ സംരക്ഷണ ഭിത്തിയില്‍ നിന്നും താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇതിനിടെ ലോറിയില്‍ നിന്നും വേര്‍പ്പെട്ട കണ്ടെയ്‌നര്‍ 30 അടി താഴ്ചയിലുള്ള കൊല്ലാട്ട് കെ.എന്‍ വേണുവിന്റെയും ബാബുവിന്റെയും പുരയിടങ്ങളിലേയ്ക്ക് ചെന്ന് വീഴുകയായിരുന്നു. വേണുവിന്റെ വീടിന്റ ഭിത്തിയുടെ ഒരുഭാഗം കണ്ടെയ്‌നര്‍ തട്ടി ഭാഗീകമായി തകര്‍ന്നു. വീടിനകത്ത് ഉണ്ടായിരുന്ന വേണു മക്കളായ അഭിരാജ്, അനുരാജ്, സഹോദരന്‍ രവി, സഹോദരിമാരായ രാജമ്മ, പെണ്ണമ്മ എന്നിവര്‍ ഓടിരക്ഷപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.