സഹപാഠിക്കൊരു സാന്ത്വനം: നാലാമത്തെ വീടിന്റെ താക്കോല്‍ ദാനം നടത്തി

Friday 30 March 2018 2:00 am IST
ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ നാലാമത്തെ വീടിന്റെ താക്കോല്‍ദാനം എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശനും നിര്‍മാണകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദുവും ചേര്‍ന്ന് നിര്‍വഹിച്ചു.

 

വൈക്കം: ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ നാലാമത്തെ വീടിന്റെ താക്കോല്‍ദാനം എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശനും നിര്‍മാണകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദുവും ചേര്‍ന്ന് നിര്‍വഹിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പള്ളിയാട് മലയില്‍ സുബി മോള്‍ക്കാണ് നാലാമത്തെ വീട് കൈമാറിയത്. നിര്‍ധന കുടുംബങ്ങളിലെ ആറു വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ വീട് നല്‍കുന്നത്. 600 ചതുരശ്ര് ചുറ്റളവില്‍ നിര്‍മിക്കുന്ന വീടിന് ആറര ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. ആശ്രമം സ്‌കൂള്‍, ഓങ്കാരേശ്വരം ദേവസ്വം, വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍, എസ്.എന്‍.ഡി.പി ശാഖ, എന്‍.എസ്.എസ് യൂണിറ്റ്, എസ്.പി.സി, ജെ.ആര്‍.സി എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ പി.വി ബിനേഷ്, യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, പ്രിന്‍സിപ്പാള്‍മാരായ കെ.വി പ്രദീപ്കുമാര്‍, ഷാജി ടി.കുരുവിള, പ്രധാന അധ്യാപിക പി.ആര്‍ ബിജി, നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ സി.സുരേഷ് കുമാര്‍,  കോ-ഓര്‍ഡിനേറ്റര്‍ പ്രിയാ ഭാസ്‌കര്‍, ട്രഷറര്‍ എന്‍.ബാബുരാജ്, അധ്യാപക പ്രതിനിധികളായ  മിനി വി.അപ്പുക്കുട്ടന്‍, ജിജി, ശ്രീരഞ്ജനന്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.