വധശ്രമം: മൂന്ന് സിപിഎമ്മുകാര്‍ക്ക് തടവും പിഴയും

Thursday 29 March 2018 10:22 pm IST

 

തലശ്ശേരി: ബിജെപി പ്രവര്‍ത്തകരോട് കൂട്ടുകൂടിയതിന്റെ പേരില്‍ മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് സിപിഎമ്മുകാര്‍ക്ക് തടവും പിഴയും ശിക്ഷ. പാനൂര്‍ വിളക്കോട്ടൂരിലെ പാറോള്ളതില്‍ കുഞ്ഞിരാമന്റെ ഭാര്യ ഗൗരിയുടെ മകന്‍ പി.ദിനേശനെ (32) യാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സിപിഎം ക്രിമിനല്‍ സംഘത്തില്‍പ്പെട്ട കെ.പ്രത്യുഷ് കിരണ്‍ (33), കരുവള്ളിയില്‍ വിജിത്ത് (32), പി.പി.അനൂപ് (32) എന്നിവരെയാണ് അസി.സെഷന്‍സ് ജഡ്ജ് അനില്‍കുമാര്‍ ഏഴ് വര്‍ഷം തടവിനും 30,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. മൂന്നാം പ്രതി കനകന്റെ കേസ് പിന്നീട് പരിഗണിക്കും. 2008 മാര്‍ച്ച് 5 ന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.