ഷുഹൈബ് വധം: പ്രതികള്‍ക്ക് ജയിലില്‍ സുഖസൗകര്യമെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്

Thursday 29 March 2018 10:45 pm IST

 

കണ്ണുര്‍: ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ സുഖസൗകര്യമെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.  ഉത്തരമേഖല ജയില്‍ ഡിഐജിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖയാണ്  ഉത്തരവിട്ടത്. 

കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ പരാതിയിലാണ് നടപടി. മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആകാശ് തില്ലങ്കരിയടക്കമുള്ളവര്‍ക്ക് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നായിരുന്നു പരാതി.

പതിനൊന്ന് പ്രതികളാണ് റിമാന്‍ഡില്‍ കഴിയുന്നത്. ഈ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലുകള്‍ പൂട്ടാറില്ലെന്ന് സുധാകരന്റെ പരാതിയില്‍ പറയുന്നു. 

ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് കണ്ണൂര്‍ സബ് ജയിലില്‍ ചട്ടങ്ങള്‍ മറികടന്ന് പെണ്‍കുട്ടിയുമായി കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയെന്ന പരാതിയില്‍ അന്വേഷണത്തിന് നേരത്തെ ജയില്‍ ഡിജിപി ഉത്തരവിട്ടിരുന്നു. മധ്യമേഖല ജയില്‍ ഡിഐജി സാം തങ്കയ്യനോട് അന്വേഷണം നടത്താനായിരുന്നു നിര്‍ദ്ദേശം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.