ഇന്ന് ദു:ഖവെള്ളി

Friday 30 March 2018 5:40 am IST
"undefined"

പെസഹ വ്യാഴത്തിന് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ സീറോ മലാബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വിശ്വാസിയുടെ കാല്‍കഴുകി മുത്തം നല്‍കുന്നു-ജന്മഭൂമി

കൊച്ചി: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണ പുതുക്കി ക്രൈസ്തവ സമൂഹം ഇന്നലെ പെസഹ ആചരിച്ചു. വിശ്വാസികളുടെ കാല്‍ കഴുകി പുരോഹിതര്‍ സ്‌നേഹ സന്ദേശം പകര്‍ന്നു. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പെസഹാ തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. 

യേശുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മ്മകളുമായി ഇന്ന് ക്രൈസ്തവ സമൂഹം ദു:ഖവെള്ളി ആചരിക്കും. ക്രിസ്തു കുരിശും ചുമന്ന് കാല്‍വരിയിലേക്ക് നടത്തിയ പീഡാനുഭവയാത്രയെ അനുസ്മരിച്ച് കുരിശിന്റെ വഴിയുമുണ്ടായിരുന്നു. മലയാറ്റൂര്‍ പള്ളിയിലേക്ക് കുരിശും ചുമന്ന് ആയിരക്കണക്കിന് വിശ്വാസികള്‍ കുരിശുമുടി കയറി. ദു:ഖവെള്ളി ദിനത്തില്‍ ആരാധനാലയങ്ങളില്‍ ആരാധന, പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍, നഗരികാണിക്കല്‍, കുരിശിന്റെ വഴി എന്നിവ നടക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.