കൃത്രിമ ജലപാത നാടിനാപത്ത്: പരിസ്ഥിതി സെല്‍

Thursday 29 March 2018 11:01 pm IST

 

പാനൂര്‍: കൃത്രിമ ജലപാത നാടിനാപത്താണെന്ന് ബിജെപി സംസ്ഥാന പരിസ്ഥിതി സെല്‍ കണ്‍വീനര്‍ ഡോ:സി.എം.ജോയി. പാനൂര്‍ മേഖലയില്‍ കൂടി കടന്നു പോകുന്ന ജലപാത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാഹി മുതല്‍ വളപട്ടണം വരെയുളള നിര്‍ദ്ദിഷ്ട ജലപാത വന്‍ പാരിസ്ഥിതിക ആഘാതം വരുത്തുന്നതാണ്. സമുദ്രനിരപ്പില്‍ നിന്നും 10 മീറ്റര്‍ ആഴത്തില്‍ ജലപാത നിര്‍മ്മിക്കുന്നതിലൂടെ പ്രദേശത്തെ ജലസ്‌ത്രോതസുകള്‍ ഉപ്പുവെളളം കയറി നശിക്കും. കുടിവെളളം ജനങ്ങളില്‍ നിന്നും അന്യമാകും. പാനൂര്‍, എലാങ്കോട്, കണ്ണംവെളളി, കിഴക്കെചമ്പാട്, തോട്ടുമ്മല്‍ തുടങ്ങി വളപട്ടണം വരെയുളള അനേകം ഗ്രാമങ്ങളിലെ ജനവാസ മേഖലയും കാര്‍ഷിക മേഖലയും ശിഥിലമാക്കപ്പെടും. ജലപാത യാഥാര്‍ത്ഥ്യമാകുന്നതോടെ കുറ്റിയാടി-മട്ടന്നൂര്‍ വിമാനതത്താവളം സംസ്ഥാന ഹൈവേയും, പാനൂര്‍-തലശേരി റോഡും വെട്ടിമുറിക്കപ്പെടും. ക്ഷേത്രങ്ങളും പളളികളും പുരാതന ഗുഹയും കുളങ്ങളും ആറ് കീലോമീറ്ററോളം വയലുകളും നശിപ്പിച്ചാണ് ജലപാത നിര്‍മ്മിക്കുന്നത്. ഇത് വികസനമല്ല, നശീകരണമാണെന്നും പരിസ്ഥിതിസെല്‍ അംഗങ്ങളായ ഡോ:എന്‍സി.ഇന്ദുചൂഢനും ഡോ:കരിങ്കുന്നം രാമചന്ദ്രനും അഭിപ്രായപ്പെട്ടു. 

മഹിളാമോര്‍ച്ച ജില്ലാപ്രസിഡണ്ട് എന്‍.രതി, ബിജെപി മണ്ഡലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ജനറല്‍സെക്രട്ടറി രാജേഷ് കൊച്ചിയങ്ങാടി എന്നിവരും സംബനധിച്ചു.

ഇന്നലെ പദ്ധതി പ്രദേശമായ എലിതോടു മുതല്‍ ചാടാലപുഴ വരെ പരിസ്ഥിതി സംഘം സന്ദര്‍ശിച്ചു. ത്വരിത പഠനപ്രകാരം കീഴാറ്റൂരിലേക്കാള്‍ ഭീകരമാണ് ജലപാത ഉണ്ടാക്കാന്‍ പോകുന്ന ദുരിതമെന്ന് പഠനസംഘം ബിജെപി നേതാക്കളെ അറിയിച്ചു. ജലപാതയെ കുറിച്ചുളള ആധികാരിക വിവരങ്ങള്‍ ലഭ്യമായാല്‍ ശാസ്ത്രീയ പഠനം നടത്തി സംസ്ഥാന കമ്മറ്റിക്കു കൈമാറുമെന്നും പ്രകൃതിദത്തമായ പ്രദേശങ്ങളിലൂടെ ജലപാത നിര്‍മ്മിക്കാന്‍ പറ്റുമെന്നും പഠനസംഘം വിലയിരുത്തി. സിപി.സംഗീത, എന്‍.രതി, കെ.കെ.ധനഞ്ജയന്‍,ര ാജേഷ് കൊച്ചിയങ്ങാടി, കെ.എം.അശോകന്‍, എം.രത്‌നാകരന്‍, ലസിതപാലക്കല്‍, എം.ബാലകൃഷ്ണന്‍, കെ.പവിത്രന്‍ തുടങ്ങിയവര്‍ പരിസ്ഥിതി സംഘത്തെ അനുഗമിച്ചു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.