ഒന്നരകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Thursday 29 March 2018 11:02 pm IST

 

കണ്ണൂര്‍: ഒന്നരകിലോ കഞ്ചാവുമായി അഴീക്കോട് സ്വദേശിയായ യുവാവിനെ എസ്‌ഐ ശ്രീജിത് കൊടേരി അറസ്റ്റ് ചെയ്തു. നീര്‍ക്കടവിലെ പട്ടര്‍കണ്ടി വിഷ്ണു എന്ന അപ്പുവാണ് പിടിയിലായത്. അഴീക്കോട് മേഖലയില്‍ ഏറെ നാളുകളായി കഞ്ചാവ് വില്‍പ്പന നടത്തിവന്ന യുവാവ് പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. ബൈക്കില്‍ സഞ്ചരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുമ്പോള്‍ പോലീസ് യുവാവിനെ കുടുക്കിയത്. ആന്ധ്രയിലെ വിജയവാഡയില്‍ നിന്ന് ട്രെയിനില്‍ കൊണ്ടുവന്ന് ചെറുപൊതികളിലാക്കി വില്‍പ്പന നടത്തുകയാണ് പതിവ്. കാറിന്റെ ഡോറിന്റെ സൈഡിലും ബോണറ്റിലുമെല്ലാം രഹസ്യഅറയുണ്ടാക്കിയാണ് ഇയാള്‍ കഞ്ചാവ് ഒളിപ്പിച്ച് വില്‍പ്പന നടത്തിയിരുന്നത്. നീര്‍ക്കടവ് ശ്മശാനം കേന്ദ്രീകരിച്ചും വില്‍പ്പന നടത്തിയിരുന്നു. എസ്‌ഐയെ കൂടാതെ എസ്പിയുടെ ഷാഡോ പോലീസ് അംഗങ്ങളായ അജിത്ത് മിഥുന്‍, മഹേഷ്, സുഭാഷ്, സുജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് യുവാവിനെ പിടികൂടിയത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.