മാലൂര്‍: ശിവപുരത്ത് വെച്ച് ബിജെപി നേതാക്കളെ കാര്‍ തടഞ്ഞ് അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് സിപിഎമ്മുകാര്‍ കൂടി പിടിയിലായി. ഇരട്ടേങ്ങല്‍ രാജേഷ്(32), കെ.വിപിന്‍(23) എന്നിവരെയാണ് പേരാവൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.
ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് പി.രാജന്, മട്ടന്നൂര്‍ നഗരസഭാ വൈസ് പ്രസിഡണ്ട് കെ.സുനില്‍ കുമാര്‍, മാലൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് എം.മോഹനന്, മാങ്ങാട്ടിടം പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പി.അനീഷ് കുമാര്‍, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് പുളുക്കുവന്‍ ഗംഗാധരന് എന്നിവരെ ഡിസംബര്‍ 19 ന് രാത്രി 11 മണിക്ക് ശിവപുരത്ത് വെച്ച് കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ച സംഭവത്തിലാണ് നടപടി. കേസില്‍ നേരത്തെ 13 സിപിഎമ്മുകാര്‍ പിടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: