ഇടത്-വലത് മുന്നണികളുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ ജനങ്ങള്‍ തിരിച്ചറിയണം: ബിജെപി

Thursday 29 March 2018 11:05 pm IST

 

കണ്ണൂര്‍: കേരളം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികളുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ആവശ്യപ്പെട്ടു. ഏപ്രില്‍ 3 ന് കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന കര്‍ഷക രക്ഷാ മാര്‍ച്ചിന്റെ ഭാഗമായി ചേര്‍ന്ന കര്‍ഷകമോര്‍ച്ച ജില്ലാ ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക മേഖലയില്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കി കര്‍ഷകരില്‍ വിശ്വാസമര്‍പ്പിച്ച കേന്ദ്രസര്‍ക്കാറിന്റെ പല പദ്ധതികളും കേരളത്തില്‍ നടപ്പിലാക്കാന്‍ മടിക്കുകയാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ടി.സി.മനോജ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പി.ബാബു, നേതാക്കളായ മനോഹരന്‍ വയോറ, പി.വി.നാരായണന്‍, മണിയമ്പാറ ബാലകൃഷ്ണന്‍, കെ.കെ.ഹരിദാസന്‍, പി.കെ.സുധാകരന്‍, ടി.വി.രാജീവന്‍, പി.പി.കേശവന്‍, പി.വി.ബാലന്‍, ടി.പി.രമേശന്‍, പി.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.