പപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂകമ്പം

Friday 30 March 2018 11:06 am IST
ന്യൂ ബ്രിട്ടന്‍ ദ്വീപിലെ റാബൗളാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണു വിവരം. 10 കിലോ മീറ്റര്‍ ആഴത്തില്‍ ഇതിന്റെ പ്രകമ്പനമുണ്ടായി.
"undefined"

മോഴ്‌സ്ബി: തെക്കുപടിഞ്ഞാറന്‍ പസഫിക് രാജ്യമായ പപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂകമ്പം. ഭൂകന്പമാപിനിയില്‍ 6.9 തീവ്രത രേഖപ്പെടുത്തയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ന്യൂ ബ്രിട്ടന്‍ ദ്വീപിലെ റാബൗളാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണു വിവരം. 10 കിലോ മീറ്റര്‍ ആഴത്തില്‍ ഇതിന്റെ പ്രകമ്പനമുണ്ടായി. 

ഫെബ്രുവരി 26ന് രാജ്യത്തെ പര്‍വതമേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.