തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നത് വിലക്കിയ ഹൈക്കോടതി വിധി മറികടക്കുന്നതിന് മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം.
ഒരു നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് ഇതുവഴി നിന്ന് യാത്ര ചെയ്യാന്‍ സാധിക്കും. വിലക്കിനെതിരെ ഹൈക്കോടതിയില്‍ പുനപരിശോധന ഹര്‍ജിയും നല്‍കും. യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടും സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടവും പരിഗണിച്ചാണ് ചട്ടത്തില്‍ ഭേദഗതി വരുത്താനുള്ള നീക്കം നടത്തുന്നത്.
ഹൈക്കോടതി വിധിയുടെ ഉദ്ദേശശുദ്ധിയെ സര്‍ക്കാര്‍ മാനിക്കുന്നുണ്ടെങ്കിലും നിലവില്‍ ഉത്തരവ് നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. ഉത്തരവ് പാലിച്ചാല്‍ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടു പോകുന്നത് കുറ്റകരമാകും. ഇത് മറികടക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ചട്ടം ഭേദഗതി ചെയ്തുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: