തിരുവനന്തപുരം: മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ചതെന്നു കരുതുന്ന കാര്‍ കണ്ടെത്തി. കായംകുളത്തു നിന്നുമാണ് ഉപേക്ഷിച്ച നിലയില്‍ ചുവന്ന കാര്‍ കണ്ടെത്തിയത്. കായംകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാര്‍ പ്രതികള്‍ വാടകയ്ക്കെടുത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതികളെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കായി തിരച്ചില്‍ വ്യാപിപ്പിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ നേരത്തെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വിദേശത്തു നിന്നും ക്വട്ടേഷന്‍ നല്‍കിയതാണെന്നാണ് പൊലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: