ലോകത്തെ സ്വാധീനിച്ച വ്യക്തി; പട്ടികയില്‍ തുടര്‍ച്ചയായ നാലാം തവണയും മോദി

Friday 30 March 2018 12:28 pm IST
100 പേരുടെ ചുരുക്ക പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
"undefined"

ന്യൂദല്‍ഹി: ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയെ കണ്ടെത്താന്‍ ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ തുടര്‍ച്ചയായ നാലാം തവണയും സ്ഥാനം നേടി പ്രധാനമന്ത്രി നരേന്ദ്രമോദി. 100 പേരുടെ ചുരുക്ക പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്കറോണ്‍, സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടങ്ങിയവരാണ് പട്ടികയിലിടം പിടിച്ച മറ്റ് രാഷ്ട്രത്തലവന്‍മാര്‍. 2014 മുതല്‍ മോദി തുടര്‍ച്ചയായി പട്ടികയിലിടം നേടുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.