പന്ത് ചുരണ്ടല്‍: സ്മിത്തിനും വാര്‍ണര്‍ക്കും മുമ്പും താക്കീത് നല്‍കിയെന്ന്

Friday 30 March 2018 1:36 pm IST
ന്യൂ സൗത്ത് വെയില്‍സും വിക്‌ടോറിയയും തമ്മിലുള്ള 2016 നവംബറില്‍ നടന്ന മല്‍സരത്തിനിടെയാണ് വിവാദത്തിന് വഴിവെച്ച സംഭവമുണ്ടായത്. ഓസ്‌ട്രേലിയന്‍ പത്രമായ മോണിങ് ഹെറാള്‍ഡാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
"undefined"

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ നടന്ന അഭ്യന്തര ക്രിക്കറ്റ് മല്‍സരത്തിനിടെ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും പന്ത് ചുരണ്ടലുമായി ബന്ധപ്പെട്ട് മാച്ച് റഫറി താക്കീത് നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. 2016ല്‍ ഷെഫീല്‍ഡ ഷീല്‍ഡ് ടൂര്‍ണമന്റെിനിടെയാണ് ഇരുവരും പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ടത്.

ന്യൂ സൗത്ത് വെയില്‍സും വിക്‌ടോറിയയും തമ്മിലുള്ള 2016 നവംബറില്‍ നടന്ന മല്‍സരത്തിനിടെയാണ് വിവാദത്തിന് വഴിവെച്ച സംഭവമുണ്ടായത്. ഓസ്‌ട്രേലിയന്‍ പത്രമായ മോണിങ് ഹെറാള്‍ഡാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. താരങ്ങളുടെ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി മല്‍സരത്തിലെ ഫീല്‍ഡ് അംപയര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് ഇ-മെയില്‍ അയച്ചുവെന്നും സംഘടന ഇരുവര്‍ക്കും താക്കീത് നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മല്‍സരത്തിനിടെ ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രാഫ്റ്റ് തുടങ്ങിയവരാണ് പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ടത്. സ്മിത്തിന്റെയും വാര്‍ണറുടെയും നിര്‍ദേശപ്രകാരം ബാന്‍ക്രാഫ്റ്റ് പന്ത് ചുരണ്ടിയെന്നാണ് ആരോപണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.