ബാങ്കോക്ക്: തായ്ലന്ഡില് ബസ് അപകടത്തില്‍ പെട്ട് കത്തിയതിനെ തുടര്‍ന്ന് 21 മരണം. പടിഞ്ഞാറന്‍ തായ്ലാന്‍ഡിലെ ബാങ്കോക്കില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ഹൈവേയില്‍ നിന്നും 60 കിലോമീറ്റര്‍ മാറി ബാങ്കോക്ക് പോസ്റ്റിലായിരുന്നു അപകടം.
അപകടത്തില്‍ 27 യാത്രക്കാര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. 48 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: