ശബരിമലയില്‍ ആനയിടഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

Friday 30 March 2018 2:23 pm IST
പമ്പയിലേക്കു തിടമ്ബുമായുള്ള ഘോഷയാത്രയ്ക്കിടെയാണ് അപ്പാച്ചിമേടിനും മരക്കൂട്ടത്തിനും ഇടയില്‍ വച്ചാണ് പന്‍മന ശരവണന്‍ എന്ന ആന ഇടഞ്ഞത്. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.
"undefined"

ശബരിമല: ഉത്സവത്തിന്റെ സമാപന ദിവസം ശബരിമലയില്‍ ആനയിടഞ്ഞു. ആറാട്ടിനായിക്കൊണ്ടുവന്ന സമയത്താണ് ആന ഇടഞ്ഞോടിയത്. പമ്പയിലേക്കു തിടമ്ബുമായുള്ള ഘോഷയാത്രയ്ക്കിടെയാണ് അപ്പാച്ചിമേടിനും മരക്കൂട്ടത്തിനും ഇടയില്‍ വച്ചാണ് പന്‍മന ശരവണന്‍ എന്ന ആന ഇടഞ്ഞത്. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.

ആനയെ തളയ്ക്കാന്‍ വാലില്‍ തൂങ്ങിയ പാപ്പാന്‍ കൃഷ്ണകുമാറിന്റെ കാലൊടിഞ്ഞു. തിടമ്ബുമായി ആനപ്പുറത്തിരുന്ന ശാന്തിക്കാരന്‍ തൃശൂര്‍ സ്വദേശി ദിനേശി (27)നും വീണു തലയ്ക്കു പരുക്കേറ്റു. രണ്ടു പേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ആന ഇടഞ്ഞതറിഞ്ഞ് ചിതറിയോടിയ പത്തു തീര്‍ഥാടകര്‍ക്ക് പരുക്കേറ്റു.

കാട്ടിലേക്ക് ഓടിയ ആനയെ അവിടെ വച്ച് വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ തളക്കുകയായിരുന്നു. തുടര്‍ന്ന് ആനയെ ഒഴിവാക്കിയാണ് ആറാട്ട് നടത്തിയത്. കഴിഞ്ഞ ദിവസവും പമ്ബയില്‍ നിന്ന് ശബരിമലയിലേക്ക് കൊണ്ടും പോകും വഴിയും ഈ ആന ഇടഞ്ഞിരുന്നു. ആനയെ പമ്ബയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.