ഐഎസില്‍ ചേര്‍ന്ന നാല് മലയാളികള്‍ കൊല്ലപ്പെട്ടു

Friday 30 March 2018 3:28 pm IST
ഐഎസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശികള്‍ കൊല്ലപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അനൗദ്യോഗിക അറിയിപ്പ് ഡിജിപിക്ക് ലഭിച്ചു.
"undefined"

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശികള്‍ കൊല്ലപ്പെട്ടു.  ഇതുമായി ബന്ധപ്പെട്ട് അനൗദ്യോഗിക അറിയിപ്പ് ഡിജിപിക്ക് ലഭിച്ചു.

കാസര്‍കോട് പടന്ന, തൃക്കരിപ്പൂര്‍ സ്വദേശികളായ 4 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. അമേരിക്കന്‍ സേനയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

പടന്ന സ്വദേശി ഷിഹാസ്, ഇയാളുടെ ഭാര്യ അജ്മല, ഇവരുടെ കുട്ടി, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നിവരാണ് കൊല്ലപ്പെട്ടത്.

അതേസമയം വിഷയം സ്ഥിരീകരിച്ചിട്ടില്ലെന്ന് എന്‍ഐഎ പ്രതികരിച്ചു. വിവരം പരിശോധിച്ചുകെണ്ടിരിക്കുകയാണ്.  ഇന്റര്‍ പോളില്‍നിന്നോ അഫ്ഗാന്‍ സര്‍ക്കാരില്‍നിന്നോ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും എന്‍ ഐ എ അറിയിച്ചു. മരിച്ചു എന്ന് കരുതപ്പെടുന്ന മൂന്നുപേരില്‍നിന്ന് കഴിഞ്ഞ ഡിസംബറില്‍ വീട്ടുകാര്‍ക്ക് സന്ദേശം ലഭിച്ചതായും സൂചനയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.