വീഡിയോകോണിന് ഐസിഐസിഐ വായ്പ; സിബിഐ അന്വേഷണം ആരംഭിച്ചു

Saturday 31 March 2018 10:17 am IST
"undefined"

ന്യൂദല്‍ഹി: വീഡിയോകോണിന് ഐസിഐസിഐ ബാങ്ക് 3250 കോടി വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബാങ്ക് സിഇഒ ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക്  കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പ് പ്രമോട്ടര്‍ വേണുഗോപാല്‍ ധൂത് തുടങ്ങിയവര്‍ക്കെതിരെയാണ് അന്വേഷണം. 

വീഡിയോകോണിന് 2012ല്‍ 3250 കോടി രൂപ വായ്പ നല്‍കിയതില്‍ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ആരോപണ വിധേയര്‍ക്കെതിരെ വിചാരണ നടത്താന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടോ എന്നും സിബിഐ അന്വേഷിക്കുന്നുണ്ട്.

വീഡിയോകോണിന് വായ്പ നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ ചന്ദ കൊച്ചാറാണെന്ന് ബാങ്ക് ചെയര്‍മാന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വായ്പ നല്‍കിയതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് ഐസിഐസിഐ ബാങ്കിന്റെ വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.