ഓസ്ട്രേലിയക്ക് വേണ്ടി ഇനി കളിക്കില്ല: വാര്‍ണര്‍

Saturday 31 March 2018 10:44 am IST

സിഡ്നി: വിലക്ക് കഴിഞ്ഞതിനുശേവും  ഓസ്ട്രേലിയക്ക്  വേണ്ടി കളിക്കില്ലെന്ന് പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍.വിവാദത്തില്‍ മാപ്പു പറഞ്ഞതിന് പിന്നാലെയാണ് ഇനി കളിക്കില്ലെന്ന് വാര്‍ണര്‍ വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കിയത്.

'രാജ്യത്തിനായി അഭിമാനപൂര്‍വം കളിക്കാന്‍ കഴിയുമെന്ന ചെറിയൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് നഷ്ടപ്പെട്ടിരിക്കുന്നു'- വാര്‍ണര്‍ പറഞ്ഞു. ഇനിയുള്ള ദിവസങ്ങള്‍ ആത്മപരിശോധനയുടേതാണെന്നും വാര്‍ണര്‍ വ്യക്തമാക്കി.

കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കക്ക് എതിരായുള്ള ടെസ്റ്റ് മല്‍സരത്തിനിടെയാണ് പന്ത് ചുരണ്ടല്‍ വിവാദം ഉണ്ടായത്. ക്യാപ്റ്റന്‍ സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരാണ വിവാദത്തിലുള്‍പ്പെട്ടത്. ബാന്‍ക്രോഫ്റ്റ് പന്ത് ചുരണ്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത വന്നതോടെയാണ് സംഭവം വിവാദമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.