പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; രാഹുലിനെതിരെ കേസ്

Saturday 31 March 2018 11:06 am IST
"undefined"

ഗൊരഖ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ്. ബിജെപി നേതാവ് ശലഭ് മണി ത്രിപാഠിയാണ് കേസ് കൊടുത്തിരിക്കുന്നത്. ദല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്.

ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് ഡിയോരിയ ജില്ല ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ അഞ്ചിന് കേസില്‍ വാദം കേള്‍ക്കുമെന്ന് ത്രിപാഠി പറഞ്ഞു.

പ്രധാനമന്ത്രിയേയും നീരവ് മോദിയേയും ലളിത് മോദിയേയും താരതമ്യം ചെയ്ത് നടത്തിയ പ്രസ്താവനകള്‍ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. പ്രസ്താവന ബിജെപി പ്രവര്‍ത്തകരുടെയും രാജ്യത്തെ ജനങ്ങളുടെയും വികാരത്തെ വ്രണപ്പെടുത്തിയതായും ത്രിപാഠി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.