അന്തര്‍വാഹിനിയില്‍ നിന്നും വിക്ഷേപിക്കാവുന്ന ആണവ മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്‍

Saturday 31 March 2018 11:26 am IST
"undefined"

ഇസ്ലാമബാദ്: അന്തര്‍വാഹിനിയില്‍ നിന്നും വിക്ഷേപിക്കാവുന്ന ആണവ മിസൈല്‍ പാകിസ്ഥാന്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. 450 കിലോമീറ്റര്‍ ദൂരം കുതിക്കാന്‍ ശേഷിയുള്ള സബ്മറൈന്‍ ലോഞ്ച് ക്രൂയിസ് മിസൈലാണ് പരീക്ഷിച്ചത്.തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നുവെന്ന് പാക് സായുധസേന അറിയിച്ചു.

സെക്കന്റുകള്‍കൊണ്ട് ആക്രമിക്കാന്‍ ശേഷിയുള്ളതാണെന്നാണ് ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് വെളിപ്പെടുത്തിയിരിക്കുന്നത്.എസ്എല്‍സിഎം വികസിപ്പിച്ചതോടെ രാജ്യത്തിന്റെ ആയുധ ശേഖരത്തിന് മുതല്‍കൂട്ടായെന്നാണ് പാക് സൈന്യത്തിന്റെ വാദം. എന്നാല്‍, ഇന്ത്യ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

ചൈനയുടെ സഹായത്തോടെ ആയുധ ശേഖരം ഉയര്‍ത്താനാണ് പാക് ശ്രമിക്കുന്നത്. മിസൈല്‍ സംബന്ധിച്ച വെളിപ്പെടുത്തലിന്റെ വിശ്വാസ്യത പരിശോധിക്കുമെന്നും നയതന്ത്ര വിദ്ഗധന്‍ കപില്‍ കാക് അറിയിച്ചു.രാജ്യത്തിന്റെ ശാസ്ത്രീയ കാര്യക്ഷമത തെളിയിക്കുന്നതിനാണ് 2017 ജനുവരിയില്‍ ബാബര്‍ മിസൈല്‍ പരീക്ഷിച്ചതെന്ന് ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.