ഓഖി: സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്ന് സൂസെപാക്യം

Saturday 31 March 2018 11:54 am IST
സര്‍ക്കാരിനെതിരെ ലത്തിന്‍ കത്തോലിക്ക സഭ. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്ന് ഡോ. സൂസെപാക്യം.ഓഖി ദുരന്തത്തിന് നാലു മാസം തികയുന്നു. എന്നിട്ട് 49 കുടുംബങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്
"undefined"

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ലത്തിന്‍ കത്തോലിക്ക സഭ.  ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്ന് ഡോ. സൂസെപാക്യം.ഓഖി ദുരന്തത്തിന് നാലു മാസം തികയുന്നു. എന്നിട്ട് 49 കുടുംബങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പരാതിയും അമര്‍ഷവുമുണ്ട്. പുനരധിവാസം ചെയ്യാമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ല എന്നും സുസെപാക്യം ആരോപിച്ചു. 

കേരളത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍, യാനങ്ങള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്ക് പരിഹാരമായില്ല. 60 കോടി ഇതിന് ആവശ്യമുണ്ട്. ജോലി, ചികിത്സ, വിദ്യാഭ്യാസ സഹായങ്ങള്‍ എന്നിവയും പാലിച്ചില്ല.പുനരധിവാസത്തിന് സഭയുമായി സഹകരിച്ചിരുന്നെങ്കില്‍ കൂടുതല്‍ ഫലപ്രദമായേനെ എന്നും സൂസെപാക്യം വിമര്‍ശിച്ചു.സമാനതകളിലില്ലാത്ത ദുരന്തമാണ് നടന്നിരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകള്‍ തങ്ങള്‍ വിശ്വസിച്ചു. എന്നാല്‍ ഭരണ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയ്ക്കാണ് തങ്ങള്‍ ഇരയായിരിക്കുന്നതെന്നും സഭ കുറ്റപ്പെടുത്തി.

തമിഴ്‌നാട്ടില്‍ എല്ലാവര്‍ക്കും ധനസഹായം കിട്ടി. കേരളം തമിഴ്‌നാടിനെ മാതൃകയാക്കണം. തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചുവെന്നും സുസെപാക്യം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.