ജാതി -മത കോളം: പിഴവുണ്ടെങ്കില്‍ തിരുത്തും

Saturday 31 March 2018 1:18 pm IST
"undefined"

കോഴിക്കോട്: ജാതി - മത കോളവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് രംഗത്ത്. നിയമസഭയില്‍ ചോദിച്ച സാങ്കേതികമായ ചോദ്യത്തിന് സാങ്കേതികമായി മറുപടി പറയുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. കണക്ക് എടുത്തതില്‍ പിഴവുകള്‍ ഉണ്ടെങ്കില്‍ പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. 

സമ്പൂര്‍ണ എന്ന വെബ്സൈറ്റിലെ കണക്കുകള്‍ അതുപോലെ പറയുക മാത്രമാണ് ചെയതത്. ഇതിന് ജാതിയും, മതവും,വിശ്വാസവുമായി യാതൊരുവിധ ബന്ധവുമില്ല. ജാതിയും മതവും രേഖപ്പെടുത്തിയില്ല എന്ന കാരണം കൊണ്ട് ഇവര്‍ക്ക് ജാതിയും മതവും ഇല്ലെന്ന് അര്‍ത്ഥമാക്കരുതെന്നും രവീന്ദ്രനാഥ് പറഞ്ഞു. 

കാഞ്ഞങ്ങാട് നെഹ്‌റു കോളെജിലെ യാത്രയയപ്പ് ചടങ്ങുകള്‍ക്കിടെ പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്ററുകള്‍ പതിച്ച സംഭവത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.