ലിംഗായത്തിന് പ്രത്യേക പദവി: വോട്ട് ധ്രുവീകരണം മാത്രമാണ് ലക്ഷ്യമെന്ന് അമിത് ഷാ

Saturday 31 March 2018 2:17 pm IST
ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനം വോട്ട് ധ്രുവീകരണം മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ
"undefined"

ബംഗളുരു: ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനം വോട്ട് ധ്രുവീകരണം മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 

ബിജെപി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകുന്നതില്‍ നിന്ന് തടയാനുള്ള തന്ത്രങ്ങളാണിത്. ലിംഗായത്ത് വിഭാഗങ്ങളുടെ വോട്ട് ധ്രുവീകരണമാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ ലക്ഷ്യം. പക്ഷെ ലിംഗായത്ത് വിഭാഗത്തിന് അത് നന്നായി അറിയാം. കോണ്‍ഗ്രസ് അഴിമതിയുടെ ചിഹ്നമായി മാറിക്കഴിഞ്ഞുവെന്നും സിദ്ധരാമയ്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ കര്‍ണ്ണാടകയിലെ ജനങ്ങള്‍ തയ്യാറെടുത്ത് കഴിഞ്ഞുവെന്നും ഷാ  പറഞ്ഞു

സിദ്ധരാമയ്യ ഭരണത്തിന് കീഴില്‍ സംസ്ഥാനത്ത് നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്നും ഷാ വ്യക്തമാക്കി.

224 നിയോജക മണ്ഡലങ്ങളിലേക്കായി മെയ് 12 നാണ് കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 15 നാണ് വോട്ടെണ്ണല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.