കാവേരി വിധിയില്‍ വ്യക്തത തേടി കേന്ദ്രം സുപ്രീം കോടതിയിലേക്ക്

Saturday 31 March 2018 2:47 pm IST
"undefined"

ന്യൂദല്‍ഹി : കാവേരി വിധിയില്‍ വ്യക്തത തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന വിധിയില്‍ വ്യക്തത തേടിയാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. ബാര്‍ഡ് രൂപീകരിക്കാന്‍ മൂന്നു മാസത്തെ സമയം കൂടി അനുവദിക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെടുന്നു.

20 വര്‍ഷം നീണ്ട കര്‍ണാടക-തമിഴ്‌നാട് നദീജല തര്‍ക്കത്തിന് പരിഹാരമായാണ് സുപ്രീംകോടതി കാവേരി നദീജല പരിപാലന ബോര്‍ഡ് രൂപീകരിക്കണമെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത്. കേരളത്തെയും പുതുച്ചേരിയെയും ഉള്‍പ്പെടുത്തി കാവേരി നദീജല ബോര്‍ഡ് രൂപവത്കരിക്കാനാണ് തമിഴ്‌നാടിനും കര്‍ണാടകക്കും കേന്ദ്രസര്‍ക്കാറിനും കോടതി അന്ത്യശാസനം നല്‍കിയത്.

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് 10 ദിവസം 15,000 ഘന അടി കാവേരി നദീജലം വിട്ടുകൊടുക്കാന്‍ കര്‍ണാടക സര്‍ക്കാറിനോട് ആദ്യം ഉത്തരവിട്ട സുപ്രീംകോടതി പിന്നീട് അത് 12000 ഘന അടി ആക്കി കുറച്ച് ഉത്തരവ് ഭേദഗതി ചെയ്തിരുന്നു. ജലക്ഷാമം തമിഴ്‌നാട്ടിലെ വിളവെടുപ്പിനെ ബാധിക്കുമെന്ന് വ്യക്തമാക്കിയായിരുന്നു സുപ്രീംകോടതി ജസ്റ്റിസുമാരായ ദീപക് മിശ്ര, യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.