സിദ്ധുവിന്റെ അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു

Saturday 31 March 2018 3:52 pm IST
പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ധുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.വരുമാനം സംബന്ധിച്ചുള്ള കൃത്യമായ വിവരം നല്‍കാത്തതിനാലും നികുതി കുടിശിക അടച്ചു തീര്‍ക്കാത്തതിനാലുമാണ് നടപടിയെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു
"undefined"

ന്യൂദല്‍ഹി: പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ധുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.വരുമാനം സംബന്ധിച്ചുള്ള കൃത്യമായ വിവരം നല്‍കാത്തതിനാലും നികുതി കുടിശിക അടച്ചു തീര്‍ക്കാത്തതിനാലുമാണ് നടപടിയെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം സിദ്ധുവിന് എത്ര രൂപയുടെ ബാദ്ധ്യത ഉണ്ടെന്ന് അധികൃതര്‍ വെളിപ്പെടുത്തിയില്ല.സിദ്ധുവിന് 52 ലക്ഷം രൂപയുടെ കുടിശിക ഉള്ളതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നികുതി റിട്ടേണില്‍ അപാകത ചൂണ്ടിക്കാട്ടി നേരത്തെ ഐടി വിഭാഗം വിഭാഗം നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ സിദ്ധു ആദായ നികുതി വകുപ്പ് കമ്മീഷണറെ സമീപിച്ചെങ്കിലും അപ്പീല്‍ കമ്മീഷണര്‍ തള്ളുകയായിരുന്നു. ഇതിന് ശേഷമാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ വകുപ്പ് സ്വീകരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.