കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച് നടനും എംപിയുമായ ഇന്നസെന്റ്. ഇക്കാര്യം മറ്റ് ഭാരവാഹികളെ അറിയിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 16 വര്‍ഷക്കാലത്തോളമായി താന്‍ ഈ സ്ഥാനത്ത് തുടരുകയാണ്. ഇനിയും തുടരുന്നത് ഔചിത്യമല്ല.
പുതിയ ആളുകള്‍ ഈ പദവിയിലേയ്ക്ക് കടന്നു വരട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഇത്രകാലവും സഹപ്രവര്‍ത്തകരുടെ സ്നേഹപൂര്‍വ്വമുള്ള നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഈ സ്ഥാനത്ത് തുടര്‍ന്നത്. ഇനി നിര്‍ബന്ധിച്ചാലും തുടരാനില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് തവണയും സ്ഥാനമൊഴിയാന്‍ തീരുമാനിച്ചിരുന്നതാണെങ്കിലും മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങി തുടരുകയായിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു. അമ്മയുടെ അധ്യക്ഷ പദവി കഷ്ടപ്പെട്ട് നേടിയതല്ലെന്നും എല്ലാവരും കൂടി തന്നെ ഏല്‍പ്പിച്ചതാണെന്നും ഇന്നസെന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: