ഡ്രോണുപയോഗിച്ച് ഐ ഫോണ്‍ കടത്തല്‍; ചൈനയില്‍ 26 പേര്‍ പിടിയില്‍

Sunday 1 April 2018 3:03 am IST
"undefined"

ബീജിങ്: ഡ്രോണുകളുപയോഗിച്ച് ചൈനാ അതിര്‍ത്തിയിലൂടെ ഐ ഫോണ്‍ കടത്തിയ 26 അംഗസംഘം പിടിയില്‍. ഹോങ്കോങ്ങില്‍ നിന്ന് 520 കോടി രൂപയുടെ ഐ ഫോണുകള്‍ കടത്തിയ സംഘത്തെ ഷെന്‍സെനിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.

ഹോങ്കോങ്ങില്‍ നിന്ന് ചൈനയിലേക്കുള്ള 200 മീറ്റര്‍ ദൂരം കടക്കാനാണ് ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നത്. രാത്രി കാലങ്ങളില്‍ സെക്കന്‍ഡുകള്‍ കൊണ്ടാണ് ചെറു സഞ്ചികളിലാക്കിയ ഐ ഫോണുകള്‍ അതിര്‍ത്തി കടത്തി സംഘം അപ്പുറത്തെത്തിച്ചിരുന്നത്. ഒരു സഞ്ചിയില്‍ പത്ത് ഐഫോണ്‍ വീതമാണ് കടത്തിയിരുന്നത്. ഓരോ രാത്രിയിലും 15000 ഫോണുകളില്‍ കുറയാതെ കടത്തിയിരുന്നുവെന്നും ചൈനയില്‍ ഇതാദ്യമായാണ് അതിര്‍ത്തി വഴി ഡ്രോണുകള്‍ ഉപയോഗിച്ചുള്ള കള്ളക്കടത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആപ്പിള്‍ ഐഫോണുകളില്‍ ഭൂരിഭാഗത്തിന്റെയും നിര്‍മ്മാണം നടക്കുന്നത് ചൈനയിലാണ്. ചൈനയില്‍ നിന്ന് കരിഞ്ചന്തയിലെത്തിച്ചുള്ള ഐഫോണുകളുടെ വില്‍പന ഇവര്‍ക്ക് വലിയ ലാഭമാണ് നേടിക്കൊടുത്തിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.