ഗാസയില്‍ സംഘര്‍ഷം രൂക്ഷം മരണം 17 ആയി

Sunday 1 April 2018 3:10 am IST
"undefined"

പലസ്തീന്‍കാരുടെ എണ്ണം 17ആയി ഉയര്‍ന്നു. അഭയാര്‍ഥികള്‍ക്ക് മടങ്ങിവരാനുള്ള സാഹചര്യമൊരുക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ആറാഴ്ചയായി തുടരുന്ന പ്രക്ഷോഭമാണ് കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിച്ചത്. ഗാസയിലെ ആറിടത്തു കേന്ദ്രീകരിച്ച പ്രക്ഷോഭകാരികള്‍ ഇസ്രയേല്‍ സൈന്യവുമായി ഏറ്റുമുട്ടുകയായിരുന്നു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരുമെന്നാണ് സൂചന.

വീണ്ടും ആക്രമണങ്ങള്‍ നടത്താനുള്ള ഹമാസിന്റെ തന്ത്രമാണ് ഈ പ്രക്ഷോഭത്തിനു പിന്നില്‍ എന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ആരോപണം. കൂട്ടക്കൊല എന്നാണ് ഐക്യരാഷ്ട്ര സഭയിലെ പലസ്തീന്‍ സ്ഥാനപതി റിയാദ് മന്‍സൂര്‍ സംഭവത്തെ വിശേഷിപ്പിച്ചത്. ഇസ്രയേലിന്റെ കൂട്ടക്കൊലയെ അപപലിക്കാന്‍ യുഎന്‍ മുന്നോട്ടു വന്നില്ലെന്നും റിയാദ് കുറ്റപ്പെടുത്തി. ഇതിനു പിന്നാലെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നു. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രയേലിനാണെന്ന് പാലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് കുറ്റപ്പെടുത്തി. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഇന്നലെ പലസ്തീനില്‍ അനുശോചനദിനം ആചരിച്ചു. 

എന്നാല്‍ സമാധാനപരമായ സമരത്തിന്റെ മറവില്‍ ഹമാസ് നടത്തുന്ന ആസൂത്രിതമായ ആക്രമണനീക്കം തിരിച്ചറിയണമെന്ന് യുഎന്നിലെ ഇസ്രയേല്‍ സ്ഥാനപതി ഡാനി ഡാനണ്‍ ആവശ്യപ്പെട്ടു. അതിര്‍ത്തി തിരിക്കുന്ന വലിയ വേലിയുടെ അടുത്തായി നിരവധി ക്യാമ്പുകളിലായി പതിനയ്യായിരത്തോളം പ്രതിഷേധക്കാര്‍ സംഘടിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സൈന്യത്തിനു നേരെ ഇവര്‍ കല്ലെറിഞ്ഞു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം സൈന്യത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് മാര്‍ച്ചു ചെയ്തു. ഇതോടെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരില്‍ പലരുടേയും കാലിലാണ് വെടിയേറ്റിരിക്കുന്നത്. 2014നു ശേഷം ഗാസയില്‍ അത്രയധികം ആളുകള്‍ കൊല്ലപ്പെടുന്ന ആദ്യത്തെ സംഘര്‍ഷമാണിത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.