അമ്പലപ്പുഴ നാടകശാല സദ്യ: ഉല്‍പന്ന സമാഹരണം തുടങ്ങി

Sunday 1 April 2018 1:39 am IST


അമ്പലപ്പുഴ: ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഒന്‍പതാം ഉത്സവ നാളിലെ നാടകശാല സദ്യയുടെ ഉല്‍പ്പന്ന സമാഹരണം ആരംഭിച്ചു. പടിഞ്ഞാറെ ആനക്കൊട്ടിലിന് സമീപത്ത് ആരംഭിച്ച സമാഹരണ ശാലയുടെ ഉദ്ഘാടനം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ കെ.ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ജി.ശിവരാജന്‍, പ്രതാപന്‍ ആറുപറയില്‍, കൃഷ്ണമേനോന്‍, എന്‍. മോഹന്‍ദാസ്, ജെ.മല്ലിക, രാജേഷ് നാലുപറ, വിജയന്‍ നായര്‍, ഉണ്ണിക്കൃഷ്ണന്‍ അനുഗ്രഹ, ജയ, ബാലാമണി, കൃഷ്ണ ആര്‍. നായര്‍, ബി.രാധാമണി എന്നിവര്‍ പ്രസംഗിച്ചു. ഏപ്രില്‍ ഒന്‍പതിനാണു നാടകശാല സദ്യ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.