എട്ടുവയസുകാരിയെ പീഡിപ്പിച്ചയാളെ നാട്ടുകാര്‍ തല്ലിക്കൊന്നു

Sunday 1 April 2018 3:07 am IST
"undefined"

ഗസിയാബാദ്: എട്ടുവയസുകാരിയെ പീഡിപ്പിച്ചയാളെ നാട്ടുകാര്‍ തല്ലിക്കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ ജിതേന്ദ്ര (24)യാണ് മരിച്ചത്. രാത്രി 12.30ഓടെ മതപരമായ ചടങ്ങില്‍ പങ്കെടുക്കാനായി പങ്കെടുക്കാന്‍ ഭാര്യയ്‌ക്കൊപ്പം പോവുകയായിരുന്നു ഇയാള്‍. ഭാര്യയെ ചടങ്ങില്‍ എത്തിച്ച ശേഷം പെണ്‍കുട്ടിയെ ജിതേന്ദ്രയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടി ഇയാളുടെ വീട്ടില്‍ നിന്നും കരഞ്ഞുകൊണ്ടു ഓടിപ്പോയതു ശ്രദ്ധിച്ച നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം അറിയുന്നത്. ഇതോടെ സംഘടിച്ചെത്തിയ നാട്ടുകാര്‍ ജിതേന്ദ്രയെ അടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു. പോലീസ് ഇയാളെ പെണ്‍കുട്ടിക്കൊപ്പം തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.