കുട്ടനാട്: മങ്കൊമ്പ് ഭഗവതീക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടപ്പന്തലിന്റെ സമര്‍പ്പണം ഇന്നു നടക്കും. രാവിലെ 10ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉപദേശക സമിതി പ്രസിഡന്റ് പി.കെ. വിജയന് അദ്ധ്യക്ഷനാകും. ദേവസ്വം ബോര്‍ഡംഗങ്ങളായ കെ. രാഘവന്, കെ.പി. ശങ്കരദാസ് തുടങ്ങിയവര്‍ പങ്കെടുക്കും. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് നടപ്പന്തല്‍ നിര്‍മ്മിച്ചിട്ടുള്ളത്. കൊടിമര പ്രതിഷ്ഠാവാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് ചാന്താട്ടവും നാളെ കളഭവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: