പാതകളില്‍ ശുചിമുറി മാലിന്യം തള്ളുന്നത് പതിവായി

Sunday 1 April 2018 1:42 am IST


തുറവൂര്‍: ദേശീയപാതയോരത്തും ഇടറോഡുകളിലും ജപ്പാന്‍ കുടിവെള്ള പൈപ്പിന്റെ വാല്‍വ് ചേംബറുകളിലും ശുചിമുറി മാലിന്യം തള്ളുന്നതു പതിവായി. ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെയുള്ള പ്രദേശങ്ങളിലാണു മാലിന്യം അധികമായി തള്ളുന്നത്. അരൂര്‍ എയ്ഡ് പോസ്റ്റിനു സമീപം പതിവായി ശുചിമുറി മാലിന്യം തള്ളുന്നുണ്ട്.  പ്രതിഷേധം ശക്തമായിട്ടും നടപടികളൊന്നും സ്വീകരിക്കാന്‍ പൊലീസിനോ മറ്റ് അധികാര കേന്ദ്രങ്ങള്‍ക്കോ കഴിയുന്നില്ലെന്നു ജനങ്ങള്‍ പറയുന്നു.
  ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ടാങ്കര്‍ ലോറികളില്‍ ശേഖരിക്കുന്ന മാലിന്യം എറണാകുളത്തെ മാലിന്യം നിര്‍മാര്‍ജന പ്ലാന്റിലേക്കു കൊണ്ടുപോകുന്നത് ഇതുവഴിയാണ്. അന്‍പതിലധികം വാഹനങ്ങളാണു രാത്രികാലങ്ങളില്‍ ഇവിടേക്കു മാലിന്യവുമായി പോയിക്കൊണ്ടിരുന്നത്. എറണാകുളം വരെയുള്ള ഓട്ടം ലാഭിക്കുന്നതിനു വണ്ടിക്കാര്‍ മാലിന്യം പാതയോരങ്ങളില്‍ ഉപേക്ഷിക്കുകയാണു ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.