സാമുവലിന് മറുപടി നൽകി 'സുഡാനി ഫ്രം നൈജീരിയ' നിര്‍മാതാക്കള്‍

Saturday 31 March 2018 8:19 pm IST
"undefined"

കോഴിക്കോട്:  സുഡാനി ഫ്രം നൈജീരിയയിലെ സുഡുവിനെ അവതരിപ്പിച്ച സാമുവല്‍ അബിയോള റോബിന്‍സണ്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക്‌ മറുപടി നൽകി ചിത്രത്തിന്റെ നിര്‍മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും.

കരാര്‍ പ്രകാരമുള്ള തുക നടന്‌ കൈമാറിയിട്ടുണ്ടെന്നും ചിത്രത്തിന്റെ ലാഭത്തിന്റെ ഒരു വിഹിതം കൂടി എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നല്‍കാന്‍ സമയമെടുക്കുമെന്നും വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ ഈ വിഹിതം കരാറിന്‌ പുറത്തുള്ള 'ഒരു ധാര്‍മ്മികമായ ചിന്ത' മാത്രമാണെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. 

തനിക്ക്‌ അര്‍ഹിക്കുന്ന പ്രതിഫലം തരുന്നതില്‍ നിര്‍മാതാക്കള്‍ വീഴ്‌ച വരുത്തിയെന്നും ഇത്‌ വംശീയ വിവേചനമാണെന്നും ആരോപിച്ച്‌ സാമുവേല്‍ അബിയോള റോബിന്‍സണ്‍ രംഗത്തെത്തിയിരുന്നു.ഈ ആരോപണങ്ങള്‍ നിഷേധിക്കുന്നതാണ്‌ നിര്‍മാതാക്കളുടെ വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.