ഉപതെരഞ്ഞെടുപ്പ്: ചെങ്ങന്നൂരില്‍ മഹാസമ്പര്‍ക്കവുമായി ബിജെപി

Sunday 1 April 2018 3:20 am IST

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തെ ഇളക്കി മറിച്ച് ബിജെപിയുടെ മഹാസമ്പര്‍ക്കം. ഒറ്റദിവസം കൊണ്ട് മണ്ഡലത്തിലെ 164 ബൂത്തുകളിലേയും വീടുകള്‍ സന്ദര്‍ശിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് പ്രവര്‍ത്തകര്‍ വോട്ടഭ്യര്‍ത്ഥിച്ചു. പ്രാഥമികാംഗത്വമുള്ള സാധാരണ പ്രവര്‍ത്തകന്‍ മുതല്‍ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ എംഎല്‍എ വരെയുള്ളവര്‍ വോട്ടഭ്യര്‍ത്ഥിച്ചുള്ള ലഘുലേഖകകളുമായി വീടുകള്‍ കയറിയിറങ്ങി.

 പ്രശസ്ത ശില്‍പ്പി തട്ടാവിള രാജരത്‌നത്തിന്റെ ഭാര്യ ഉഷാ രാജരത്‌നത്തെയും കുടുംബത്തേയും കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചാണ് മഹാസമ്പര്‍ക്കത്തിന് തുടക്കമായത്. പിന്നീട് കുമ്മനംരാജശേഖരന്‍ മാന്നാര്‍ പഞ്ചായത്തിലാണ് സമ്പര്‍ക്കത്തില്‍ പങ്കെടുത്തത്.

  സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലും ഒ. രാജഗോപാല്‍ എംഎല്‍എ, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് എന്നിവര്‍ നഗരസഭാ പരിധിയിലുള്ള വീടുകളിലും വി. മുരളീധരന്‍ എംപി, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.പി. ശ്രീശന്‍ മുളക്കുഴ പഞ്ചായത്തിലും സമ്പര്‍ക്കത്തിന് നേതൃത്വം നല്‍കി.

 സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശന്‍ ആലാ പഞ്ചായത്തിലും സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍, പുലിയൂര്‍, ബുധനൂര്‍ പഞ്ചായത്തുകളിലും, ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ചെന്നിത്തല പഞ്ചായത്തിലും ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് വെണ്‍മണിയിലും സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍. ശിവരാജന്‍ ചെറിയനാട് പഞ്ചായത്തിലുമാണ് സമ്പര്‍ക്കത്തില്‍ പങ്കെടുത്തത്. 

 വിവിധ മോര്‍ച്ചകളുടെ അദ്ധ്യക്ഷന്മാരായ അഡ്വ. കെ.പി. പ്രകാശ് ബാബു, അഡ്വ. പി. സുധീര്‍, രേണുസുരേഷ്, പുഞ്ചക്കരി സുരേന്ദ്രന്‍, സംസ്ഥാന നേതാക്കളായ പി.എം. വേലായുധന്‍, അഡ്വ. ജെ.ആര്‍. പത്മകുമാര്‍, അഡ്വ. ജയസൂര്യന്‍, പി. രഘുനാഥ്, വി.കെ. സജീവന്‍, സി. ശിവന്‍കുട്ടി, സി. കൃഷ്ണകുമാര്‍, എ.കെ. നസീര്‍, എം.എസ്. ശ്യാംകുമാര്‍, എം.എസ്. സമ്പൂര്‍ണ്ണ, ബി. രാധാമണി, പ്രമീളാ സി. നായിക്, രാജിപ്രസാദ്, ചലച്ചിത്ര താരം കൃഷ്ണപ്രസാദ്, ജില്ലാ അദ്ധ്യക്ഷന്‍ കെ. സോമന്‍ എന്നിവരും വിവിധ സംസ്ഥാന-ജില്ലാ നേതാക്കളും ഭവനസന്ദര്‍ശനത്തിന് നേതൃത്വം നല്‍കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.